ഉള്ളടക്കം ഒഴിവാക്കുക
  • ഹോം
    • സ്വകാര്യമായി സന്ദേശം അയയ്‌ക്കുകബന്ധം നിലനിർത്തൂഗ്രൂപ്പുകളിൽ കണക്‌റ്റ് ചെയ്യുകനിങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കൂബിസിനസ്സിനായുള്ള WhatsApp
  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
  • ഡൗൺലോഡ് ചെയ്യുക
ഡൗൺലോഡ് ചെയ്യുക
നിബന്ധനകളും സ്വകാര്യതാ നയവും2025 © WhatsApp LLC
WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്
    • സ്വകാര്യമായി മെസേജ് അയയ്ക്കൂ

      ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യലും സ്വകാര്യതാ നിയന്ത്രണങ്ങളും.

    • ബന്ധം നിലനിർത്തൂ

      ലോകമെമ്പാടും സൗജന്യമായി* സന്ദേശം അയയ്ക്കുകയും വിളിക്കുകയും ചെയ്യൂ.

    • ഗ്രൂപ്പുകളിൽ കണക്‌റ്റ് ചെയ്യുക

      ഗ്രൂപ്പ് സന്ദേശമയയ്‌ക്കൽ എളുപ്പമായിരിക്കുന്നു.

    • നിങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കൂ

      സ്റ്റിക്കറുകൾ, വോയ്‌സ്, GIF-കൾ എന്നിവയിലൂടെയും മറ്റും അത് പറയൂ.

    • WhatsApp ബിസിനസ്

      ലോകത്തെവിടെയുമുള്ള നിങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കൂ.

  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
  • ആപ്പുകൾ
ലോഗിൻ ചെയ്യുകഡൗൺലോഡ് ചെയ്യുക

WhatsApp ചാനലുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

അവസാനം അപ്ഡേറ്റ് ചെയ്തത്: 2024 ഫെബ്രുവരി 16

സ്വകാര്യ മെസേജിംഗിൽ നിന്ന് വേറിട്ട, തങ്ങൾക്ക് പ്രധാനപ്പെട്ട ആളുകളിൽ നിന്നും ഓർഗനൈസേഷനുകളിൽ നിന്നുമുള്ള വിവരങ്ങൾ പിന്തുടരാൻ ആളുകളെ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന WhatsApp-നുള്ളിലെ ഒരു ഓപ്‌ഷണൽ, വൺ-വേ ബ്രോഡ്‌കാസ്റ്റിംഗ് ഫീച്ചറാണ് WhatsApp ചാനലുകൾ. ചാനൽ അഡ്‌മിന്മാരുടെ അപ്‌ഡേറ്റുകൾ സാധാരണ പ്രേക്ഷകർക്ക് അനുയോജ്യമാകുന്നതിന് ഇനിപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങളിൽ (ഈ "ചാനലുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ") അവർ ശ്രദ്ധ പുലർത്തണം. WhatsApp ചാനലുകൾ ഉപയോഗിക്കുന്നതിലൂടെ, ഈ ചാനൽ മാർഗനിർദേങ്ങളും WhatsApp ചാനലുകൾക്കുള്ള അനുബന്ധ സേവന നിബന്ധനകൾഎന്നതും നിങ്ങൾ അംഗീകരിക്കുന്നു.

ചാനൽ അഡ്‌മിന്മാർ അവരെ പിന്തുടരുന്നവരോട് ആദരവുള്ളവരായിരിക്കണം കൂടാതെ സ്വീകർത്താക്കൾ അവരുടെ ചാനൽ പിന്തുടരുന്നത് റദ്ദാക്കാൻ ഇടയാക്കിയേക്കാവുന്ന വളരെയധികം അല്ലെങ്കിൽ നിലവാരം കുറഞ്ഞ അപ്‌ഡേറ്റുകൾ അയയ്‌ക്കുന്നത് ഒഴിവാക്കണം. ചാനൽ അഡ്‌മിന്മാർ അവരുടെ ചാനലിന് ഒരു ശീർഷകം നൽകണം, അത് ചാനൽ ഉള്ളടക്കത്തെ പ്രതിഫലിപ്പിക്കുകയും ഉപയോക്താക്കളെ അവർ പിന്തുടരാൻ തിരഞ്ഞെടുക്കുന്ന ചാനലുകളെ കുറിച്ച് അറിവുള്ള തിരഞ്ഞെടുപ്പുകൾ നടത്താൻ സഹായിക്കുകയും ചെയ്യുന്നു.

ചാനലുകൾക്കുള്ള ഇനിപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ചാനലുകൾക്കെതിരെ WhatsApp നടപടിയെടുത്തേക്കാം:

  • നിയമവിരുദ്ധമായ ഉള്ളടക്കം പങ്കിടുകയോ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യരുത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതോ അപകടപ്പെടുത്തുന്നതോ ആയ ഉള്ളടക്കം (കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്‌തുക്കൾ ഉൾപ്പെടെ) അല്ലെങ്കിൽ അതീവ തീവ്രവാദ അല്ലെങ്കിൽ ക്രിമിനൽ സംഘടനകളെയോ വ്യക്തികളെയോ പിന്തുണയ്‌ക്കുന്ന ഉള്ളടക്കം ഇതിൽ ഉൾപ്പെടുന്നു. മനുഷ്യക്കടത്തിലൂടെ ഉൾപ്പെടെ, ആളുകളെ ചൂഷണം ചെയ്യാൻ ചാനലുകൾ സഹായിക്കരുത്, അല്ലെങ്കിൽ ലൈംഗിക അതിക്രമം, ലൈംഗികാതിക്രമം, ലൈംഗിക ചൂഷണം എന്നിവ ചിത്രീകരിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഉള്ളടക്കം പങ്കിടരുത്. നിങ്ങൾക്ക് ഉപയോഗിക്കാൻ അവകാശമില്ലാത്ത ബൗദ്ധിക സ്വത്ത് പങ്കിടരുത്.
  • ആളുകൾക്ക് ഗുരുതരമായ ദോഷം വരുത്തിയേക്കാവുന്ന ഉള്ളടക്കം പങ്കിടരുത്. പൊതു അല്ലെങ്കിൽ വ്യക്തിഗത സുരക്ഷയ്‌ക്കുള്ള വിശ്വസനീയമായ ഭീഷണി, അക്രമത്തിനുള്ള പ്രേരണ, അക്രമപരമായ അല്ലെങ്കിൽ ക്രിമിനൽ പ്രവർത്തനങ്ങളുടെ ഏകോപനം അല്ലെങ്കിൽ സംഘാടനം എന്നിവയ്‌ക്ക് കാരണമാകുന്നതോ ആത്മഹത്യയെയോ സ്വയം മുറിവേൽപ്പിക്കുന്നതിനെയോ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഉള്ളടക്കം ഇതിൽ ഉൾപ്പെടുന്നു.
  • വഞ്ചനയിൽ ഏർപ്പെടരുത്. ഇതിൽ WhatsApp-നെയോ ഞങ്ങളുടെ ഉപയോക്താക്കളെയോ മനഃപൂർവം കബളിപ്പിക്കുന്നതോ ആൾമാറാട്ടം നടത്തുന്നതോ മനഃപൂർവം തെറ്റിദ്ധരിപ്പിക്കുന്നതോ അഴിമതി നടത്തുന്നതോ വഞ്ചിക്കുന്നതോ ചൂഷണം ചെയ്യുന്നതോ ആയ പ്രവർത്തനമോ ഉള്ളടക്കമോ ഉൾപ്പെടുന്നു.
  • എല്ലാ WhatsApp ഉപയോക്താക്കൾക്കും പ്രായത്തിനനുസരിച്ച് അനുയോജ്യമായ നിലയിൽ ഉള്ളടക്കം സൂക്ഷിക്കുക. ഉദാഹരണത്തിന്, ആപ്പ് സ്റ്റോറുകൾ നിയന്ത്രിച്ചിരിക്കുന്നതുപോലെ, അമിതമായി അക്രമാസക്തമോ ഗ്രാഫിക് രൂപത്തിലുള്ളതോ ആയ അല്ലെങ്കിൽ ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കമോ അശ്ലീലസാഹിത്യം അടങ്ങിയതോ ആയ ചിത്രങ്ങൾ ചാനലുകളിൽ ഉൾപ്പെടുത്തരുത്. വാണിജ്യപരമായ ലൈംഗിക സേവനങ്ങൾ സുഗമമാക്കുന്നതിനോ നിയന്ത്രിതമോ പരിമിതപ്പെടുത്തിയതോ ആയ സാധനങ്ങൾ ഓഫർ ചെയ്യുന്നതിനോ കൂടാതെ/അല്ലെങ്കിൽ ഇടപാട് നടത്തുന്നതിനോ ചാനലുകൾ ഉപയോഗിക്കരുത്.

ചാനലുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഞങ്ങൾ എങ്ങനെ പ്രയോഗിക്കുന്നു

ഈ ചാനലുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ ദുരുപയോഗം കണ്ടെത്തുന്നതിന്, ഓട്ടോമേറ്റഡ് ടൂളുകൾ, ഹ്യൂമൻ റിവ്യൂ, ഉപയോക്തൃ റിപ്പോർട്ടുകൾ എന്നിവ ഉപയോഗിച്ച് WhatsApp നടപടിയെടുത്തേക്കാം. ഈ ചാനലുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കാൻ സാധ്യതയുള്ള ഏതെങ്കിലും ചാനലോ ചാനലിനുള്ളിലെ പ്രത്യേക അപ്ഡേറ്റുകളോ റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു. WhatsApp-ലെ ഒരു ചാനൽ എങ്ങനെ റിപ്പോർട്ട് ചെയ്യാമെന്ന് നിങ്ങൾക്ക് ഇവിടെ കൂടുതലറിയാനാകും. സാധ്യമായ ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾക്ക്, ഇവിടെ നോക്കുക.

ഓട്ടോമേറ്റഡ് പ്രോസസ്സിംഗ്

ഓട്ടോമേറ്റഡ് ഡാറ്റ പ്രോസസ്സിംഗ് ഞങ്ങളുടെ റിവ്യൂ പ്രക്രിയയുടെ കേന്ദ്രബിന്ദുവാണ്, കൂടാതെ ഇത് ചാനലുകളുടെ ഉള്ളടക്കം ചാനലുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കാൻ സാധ്യതയുള്ള ചില മേഖലകൾക്കുള്ള തീരുമാനങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്നു.

ശരിയായ വിഷയവും ഭാഷാ വൈദഗ്ധ്യവുമുള്ള ഹ്യൂമൻ റിവ്യൂവർമാരിലേക്ക് ലംഘനം നടത്താൻ സാധ്യതയുള്ള ചാനലുകൾ വഴിതിരിച്ച് വിട്ടുകൊണ്ട് റിവ്യൂകൾക്ക് മുൻഗണന നൽകാൻ ഓട്ടോമേഷൻ ഞങ്ങളെ സഹായിക്കുന്നു, അതുവഴി ഞങ്ങളുടെ ടീമുകൾക്ക് ആദ്യം ഏറ്റവും പ്രധാനപ്പെട്ട കേസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും.

ഹ്യൂമൻ റിവ്യൂ ടീമുകൾ

ഒരു ചാനലിന് കൂടുതൽ റിവ്യൂ ആവശ്യമായി വരുമ്പോൾ, അന്തിമ തീരുമാനം എടുക്കുന്നതിന് ഞങ്ങളുടെ ഓട്ടോമേറ്റഡ് സിസ്റ്റങ്ങൾ അത് ഒരു ഹ്യൂമൻ റിവ്യൂ ടീമിന് അയയ്ക്കുന്നു. ഞങ്ങളുടെ ഹ്യൂമൻ റിവ്യൂ ടീമുകൾ ലോകമെമ്പാടും സ്ഥിതിചെയ്യുന്നു, ആഴത്തിലുള്ള പരിശീലനം നേടുന്നു, കൂടാതെ ചില നയ മേഖലകളിലും പ്രദേശങ്ങളിലും പലപ്പോഴും വൈദഗ്ദ്ധ്യം നേടുകയും ചെയ്യുന്നു. ഞങ്ങളുടെ ഓട്ടോമേറ്റഡ് സിസ്റ്റങ്ങൾ ഓരോ തീരുമാനത്തിൽ നിന്നും ഗ്രഹിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

പ്രാദേശിക നിയമ ലംഘനങ്ങൾ

ഞങ്ങൾ പ്രവർത്തിക്കുന്ന രാജ്യങ്ങളിലെ അധികാരികളുടെ സാധുവായ നിയമ ഉത്തരവുകൾ WhatsApp റിവ്യൂ ചെയ്യുകയും അതിൽ പ്രതികരിക്കുകയും ചെയ്യുന്നു. WhatsApp ചാനലുകൾ നിയന്ത്രിക്കാനുള്ള കോടതി ഉത്തരവുകളും ഞങ്ങൾക്ക് ലഭിച്ചേക്കാം. എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ് സർക്കാർ അഭ്യർത്ഥനയുടെ നിയമസാധുതയും പൂർണ്ണതയും ഞങ്ങൾ എപ്പോഴും വിലയിരുത്തുന്നു.

ഞങ്ങൾ സ്വീകരിച്ചേക്കാവുന്ന നടപടികൾ

നിയമവിരുദ്ധമായ ഉള്ളടക്കത്തെക്കുറിച്ചോ ഞങ്ങളുടെ നിബന്ധനകളുടെയും നയങ്ങളുടെയും ലംഘനത്തെക്കുറിച്ചോ ഞങ്ങൾ കണ്ടെത്തുമ്പോൾ, ഉള്ളടക്കത്തിന്റെയോ ലംഘനത്തിന്റെയോ സ്വഭാവത്തെ ആശ്രയിച്ച് ഇനിപ്പറയുന്നവ ഉൾപ്പെടെയുള്ള നടപടികൾ ഞങ്ങൾ സ്വീകരിച്ചേക്കാം:

  • ഈ ചാനലുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനങ്ങളെക്കുറിച്ച് ചാനൽ അഡ്മിൻമാർക്ക് മുന്നറിയിപ്പ് നൽകൽ
  • ഉപയോക്താക്കൾക്ക് ചാനൽ അപ്‌ഡേറ്റുകളുടെ കൂടുതൽ ഡെലിവറി സസ്‌പെൻഡ് ചെയ്യൽ
  • ഞങ്ങളുടെ സെർവറുകളിൽ നിന്ന് ചാനൽ അപ്‌ഡേറ്റുകൾ നീക്കം ചെയ്യൽ
  • ചാനൽ പ്രൊഫൈൽ ഫീൽഡുകളിൽ നിന്ന് (ചാനൽ ചിത്രം ഉൾപ്പെടെ) ലംഘനം നടത്തുന്ന ഉള്ളടക്കം നീക്കം ചെയ്യൽ
  • ഒരു ചാനലിന്റെ വെരിഫിക്കേഷൻ അസാധുവാക്കൽ
  • ഇൻ-ആപ്പ് ഡയറക്ടറിയിൽ നിന്നോ തിരയൽ ഫലങ്ങളിൽ നിന്നോ ഒരു ചാനൽ നീക്കം ചെയ്യൽ
  • ഒരു ചാനലിന്റെ ക്ഷണ ലിങ്ക് അസാധുവാക്കൽ
  • ഒരു ചാനൽ സ്സ്‌പെൻഡ് ചെയ്യൽ
  • ഞങ്ങളുടെ സേവനത്തിൽ നിന്ന് ചാനൽ അഡ്‌മിനെ(മാരെ) നിരോധിക്കൽ, കൂടാതെ/അല്ലെങ്കിൽ
  • കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വിവരങ്ങൾ NCMEC കൂടാതെ/അല്ലെങ്കിൽ യോഗ്യതയുള്ള അധികാരികൾക്ക് റിപ്പോർട്ട് ചെയ്യൽ
  • നിയമവിരുദ്ധമായ ഉള്ളടക്കം ഉൾപ്പെടെ, ഞങ്ങളുടെ നിബന്ധനകളും നയങ്ങളും ലംഘിക്കുന്ന ഉള്ളടക്കം അഡ്മിൻ(മാർ) ആവർത്തിച്ച് പോസ്റ്റ് ചെയ്താൽ WhatsApp ചാനലുകളെ സസ്‌പെൻഡ് ചെയ്യും. ഒരു ചാനൽ താൽക്കാലികമായി നിർത്താനുള്ള തീരുമാനം, ലംഘിക്കുന്ന ഉള്ളടക്കത്തിന്റെ അളവ്, സ്വഭാവം, തീവ്രത, തിരിച്ചറിയാൻ കഴിയുമെങ്കിൽ, ഉപയോക്താവിന്റെ ഉദ്ദേശ്യം എന്നിവയെ ആശ്രയിച്ചിരിക്കും.

    WhatsApp ചാനലുകൾക്കുള്ള അനുബന്ധ സേവന നിബന്ധനകളിൽ പ്രതിഫലിക്കുന്ന അധിക നടപടികൾ ഞങ്ങൾ എടുത്തേക്കാം.

    ചാനലുകളുടെ പരാതികൾ കൈകാര്യം ചെയ്യുന്ന പ്രോസസ്

    ചാനലുകളുടെ എൻഫോഴ്‌സ്‌മെന്റ്: മുകളിൽ വിവരിച്ചതുപോലെ, ഈ ചാനലുകളുടെ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടെ, ചാനലുകൾ ഞങ്ങളുടെ നിബന്ധനകൾക്കും നയങ്ങൾക്കും വിരുദ്ധമാണെന്ന് ഞങ്ങൾ നിർണ്ണയിക്കുമ്പോൾ, ഞങ്ങൾ ആ ചാനലുകളിന്മേൽ നടപടിയെടുത്തേക്കാം. ഞങ്ങൾ എടുത്ത ഒരു തീരുമാനത്തോട് നിങ്ങൾ വിയോജിക്കുന്നുവെങ്കിൽ, നിങ്ങളുടെ ചാനലുകളുടെ വിവര പേജിൽ നിന്ന് ആ തീരുമാനത്തിന്മേൽ നിങ്ങൾക്ക് അപ്പീൽ ചെയ്യാം. നിങ്ങൾക്ക് ഇവിടെ WhatsApp പിന്തുണ വഴിയും ഒരു അപ്പീൽ സമർപ്പിക്കാവുന്നതാണ്. ഞങ്ങളുടെ തീരുമാനം തെറ്റാണെന്ന് ഞങ്ങൾ കണ്ടെത്തിയാൽ, ഞങ്ങൾ എൻഫോഴ്‌സ്‌മെന്റ് മാറ്റും.

    അക്കൗണ്ട് പ്രവർത്തനരഹിതമാക്കൽ: ഈ ചാനലുകളുടെ മാർഗ്ഗനിർദ്ദേശങ്ങളുടെയോ സേവന നിബന്ധനകളുടെയോ ലംഘനത്തിന് നിങ്ങളുടെ അക്കൗണ്ട് ഞങ്ങൾ പ്രവർത്തനരഹിതമാക്കുകയാണെങ്കിൽ, ഇവിടെ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾക്ക് തീരുമാനത്തിനെതിരെ അപ്പീൽ ചെയ്യാം.

    ചാനലുകളിൽ ഞങ്ങൾ എടുത്ത ഒരു ഉള്ളടക്ക തീരുമാനത്തോട് നിങ്ങൾ വിയോജിക്കുകയും EU-ലെ ഒരു ഉപയോക്താവ് ആയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, പ്രശ്നം പരിഹരിക്കുന്നതിനായി നിങ്ങൾക്ക് ആ തീരുമാനം ഒരു സാക്ഷ്യപ്പെടുത്തിയ കോടതിക്ക് പുറത്തുള്ള തർക്ക പരിഹാര സംവിധാനത്തിൽ ഉന്നയിക്കാവുന്നതാണ്.

    ഉപയോക്തൃ റിപ്പോർട്ടുകൾ : മറ്റുള്ളവർ പോസ്റ്റ് ചെയ്ത ഉള്ളടക്കം നിങ്ങൾ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ, ഉള്ളടക്കം ഞങ്ങളുടെ നിബന്ധനകൾക്കും നയങ്ങൾക്കും എതിരല്ലെന്ന് ഞങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ, ഞങ്ങൾ നിങ്ങളെ അറിയിക്കും. ഞങ്ങൾ എടുത്ത ഒരു തീരുമാനത്തോട് നിങ്ങൾ വിയോജിക്കുന്നുവെങ്കിൽ, ആ തീരുമാനത്തിന്മേൽ നിങ്ങൾക്ക് അപ്പീൽ ചെയ്യാം. ഞങ്ങളുടെ തീരുമാനം തെറ്റാണെന്ന് ഞങ്ങൾ കണ്ടെത്തിയാൽ, ഞങ്ങൾ എൻഫോഴ്‌സ്‌മെന്റ് മാറ്റും.

    ഡൗൺലോഡ് ചെയ്യുക
    WhatsApp പ്രധാന ലോഗോ
    WhatsApp പ്രധാന ലോഗോ
    ഡൗൺലോഡ് ചെയ്യുക
    ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ
    ഫീച്ചറുകൾബ്ലോഗ്സുരക്ഷബിസിനസ്സിനായുള്ളത്
    ഞങ്ങൾ ആരാണ്
    ഞങ്ങളെ കുറിച്ച്കരിയറുകൾബ്രാൻഡ് കേന്ദ്രംസ്വകാര്യത
    WhatsApp ഉപയോഗിക്കുക
    AndroidiPhoneMac/PCWhatsApp വെബ്
    സഹായം ആവശ്യമുണ്ടോ?
    ഞങ്ങളെ കോൺടാക്‌റ്റ് ചെയ്യുകസഹായ കേന്ദ്രംആപ്പുകൾസുരക്ഷാ ഉപദേശകർ
    ഡൗൺലോഡ് ചെയ്യുക

    2025 © WhatsApp LLC

    നിബന്ധനകളും സ്വകാര്യതാ നയവും
    സൈറ്റ്മാപ്പ്